സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം വിക്കിയിലേക്കു് സ്വാഗതം
ഭാരതത്തിന്റെ 65ആം സ്വാതന്ത്ര്യദിനത്തില്‍ DAKFന്റെ ഉപഹാരം സ്ക്രൈബസില്‍ ഇന്ത്യന്‍ ഭാഷകളുടെ യുണിക്കോഡു് പിന്തുണ വികസിപ്പിച്ചെടുത്തു.
DAKFന്റെ സഹായത്തോടെ അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘത്തിന്റെ മാസങ്ങളുടെ പരിശ്രമഫലമായാണു് ഇതു് സാദ്ധ്യമായതു്. ഇന്ത്യന്‍ ഭാഷകളുടെ യുണിക്കോഡു് പിന്തുണക്കുള്ള പാച്ചു് http://www.atps.in/download/Scribus_1.5_indic.patch പാച്ചു് ചേര്‍ത്ത സ്ക്രൈബസു് സ്രോതസ്സ് http://www.atps.in/download/Scribus_1.5_indic.tar.bz2 ഉപയോഗിച്ച സ്ക്രൈബസു് സ്രോതസ്സിനുള്ള കണ്ണി : http://www.atps.in/download/Scribus_1.5_120815.tar.bz2


ഉള്ളടക്കം

സ്ക്രൈബസില്‍ ഇന്ത്യന്‍ ഭാഷകളുടെ യുണിക്കോഡു് പിന്തുണ വികസിപ്പിച്ചെടുത്തു

സ്ക്രൈബസില്‍ ഇന്ത്യന്‍ ഭാഷകളുടെ യുണിക്കോഡു് പിന്തുണ വികസിപ്പിച്ചെടുത്തു. സ്വതന്ത്ര വിജ്ഞാനസഖ്യത്തിന്റേയും, പ്രജാശക്തിയുടേയും പിന്തുണയോടെ അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘത്തിന്റെ മാസങ്ങളുടെ പരിശ്രമഫലമായാണു് ഇതു് സാദ്ധ്യമായതു്.

പരീക്ഷിച്ചു് പ്രശ്നങ്ങള്‍ കണ്ടുപിടുക്കുന്നതു് ഇനിയും മെച്ചപ്പെടുത്താന്‍ സഹായകരമാകും.

ഇന്ത്യന്‍ ഭാഷകളുടെ യുണിക്കോഡു് പിന്തുണക്കുള്ള പാച്ചു് http://www.atps.in/download/Scribus_1.5_indic.patch
പാച്ചു് ചേര്‍ത്ത സ്ക്രൈബസു് സ്രോതസ്സ് http://www.atps.in/download/Scribus_1.5_indic.tar.bz2
ഉപയോഗിച്ച സ്ക്രൈബസു് സ്രോതസ്സിനുള്ള കണ്ണി : http://www.atps.in/download/Scribus_1.5_120815.tar.bz2

പത്രക്കുറിപ്പു്

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനു് വെല്ലുവിളി

കേരളത്തില്‍ ഇ-ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും മൈക്രോസോഫ്റ്റ്‌ എന്ന സ്ഥാപനത്തെ പങ്കാളിയാക്കാനുള്ള ശ്രമം കേരളാസര്‍ക്കാര്‍ തുടങ്ങിവെച്ചതായി പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കേരളാസര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കം ഇ-ഭരണം, വിദ്യാഭ്യാസരംഗത്തെ ആധുനികവത്കരണം, ഗ്രാമീണമേഖലയിലെ വിവരസാങ്കേതിക വികസനം, എന്നിവയില്‍ മൈക്രോസോഫ്റ്റ്‌ എന്ന സ്ഥാപനത്തെ പങ്കാളിയാക്കാനുള്ളതാണെന്നു് മനസ്സിലാക്കുന്നു. ഇതു് ഐടി @ സ്കൂള്‍, അക്ഷയ, സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പദ്ധതികള്‍ എന്നിവയെ തകര്‍ത്തു് അവിടങ്ങളിലൊക്കെ കുത്തക കമ്പിനികളോടുള്ള ആശ്രിതത്വമുണ്ടാക്കിയെടുക്കും ആവര്‍ത്തിത സോഫ്റ്റ്‌വെയര്‍ ലൈസന്‍സിങ് മുഖേനെ കേരളത്തിനു് വലിയ സാമ്പത്തികനഷ്ടവുമുണ്ടാക്കും.ഇതു് കേരളീയരുടെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനു് വിലങ്ങുതടിയാകുമെന്നതിനോടൊപ്പം തന്നെ ഭരണ, വിദ്യാഭ്യാസരംഗത്തെ സോഫ്റ്റ്‌വെയറില്‍ സാങ്കേതികപിഴവും സുരക്ഷാവീഴ്ചയുമുണ്ടാക്കും. അതിനാല്‍ ഈ നീക്കത്തില്‍ നിന്നും കേരളാസര്‍ക്കാര്‍ ഉടനടി പിന്തിരിയേണ്ടതാണു്.

മൈക്രോസോഫ്റ്റ് പോലുള്ള സ്ഥാപനങ്ങള്‍ കേരളത്തിലെ വിവരസാങ്കേതിക വ്വവസായത്തിന്‍ നിക്ഷേപം നടത്തുന്നതുമുലം, കേരളത്തിലെ തൊഴിലവസരം വര്‍ദ്ധിക്കുമെങ്കില്‍ അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യും. എന്നാല്‍ ഇ-ഭരണം, വിദ്യാഭ്യാസം ഗ്രാമവികസനം എന്നീ മേഖലകളില്‍, അവരുടെ പങ്കാളിത്തത്തിലൂടെ, അവരുടെ സാങ്കേതികപിഴവുള്ള സോഫ്റ്റ്‌വെയറുകളുടെ പ്രചരണത്തിനായിട്ടായിരിക്കും ഉപോഗിക്കപ്പെടുക. ഇതു് കേരളത്തിന്റെ സാങ്കേതിക ആശ്രിതത്വം വര്‍ദ്ധിപ്പിക്കാനും, അധാര്‍മ്മികമായ ലൈസന്‍സ് രീതിയിലീടെ ഭീമമായ തുക വിദേശത്തു് ചോര്‍ത്തികൊണ്ടുപോകാനും വഴിയൊരുക്കുക മാത്രമാകും ചെയ്യുക.

മൈക്രോസോഫ്റ്റ് പോലുള്ള സ്ഥാപനങ്ങള്‍ വിപണനംചെയ്യുന്ന സോഫ്റ്റ്‌വെയറുകളും, അതു് മുന്നോട്ടുവെക്കുന്ന സംവിധാനങ്ങളുടേയും ഭീഷണി കേരളം വളരെ മുമ്പേ തിരിച്ചറിഞ്ഞതാണു്. പ്രവര്‍ത്തന രീതികളൊഴിച്ചു് സ്രോതസ്സും (Source code) സാങ്കേതിക വിദ്യയും വിവരങ്ങളുമൊന്നും അവര്‍ ഫലത്തില്‍ കൈമാറില്ല. സ്ഥിരമായി മൈക്രോസോഫ്റ്റിനോടു് ആശ്രിതത്വം സൃഷ്ടിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും അതുവഴി കേരളത്തിന്റെ വിഭവം ചോര്‍ത്തപ്പെടുകയും ചെയ്യും. ഭാവിയില്‍ നിര്‍ബന്ധമായും അടിച്ചേല്‍പ്പിക്കപ്പെടാന്‍ പോകുന്ന പതിപ്പു് പുതുക്കലിനും മറ്റും ആവശ്യമായി വരുന്ന ചെലവു് വേറെ വേണ്ടി വരും. വിവരസുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രത്യേക സോഫ്റ്റു് വെയറുകളും ശൃംഖലാ സുരക്ഷയ്ക്കാവശ്യമായ പ്രത്യേക സംവിധാനങ്ങളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളുടെ ചെലവും ഭാവിയില്‍ വര്‍ദ്ധിപ്പിക്കും.

അതിനാലാണു്, 2007-ലെ കേരളാ സര്‍ക്കാറിന്റെ വിവരസാങ്കേതികനയം സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്നതു്. സാദ്ധ്യമായ കാര്യങ്ങള്‍ക്കൊക്കെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തന്നെ ഉപയോഗിക്കണമെന്നു്, ആ നയത്തില്‍ വളരെ വ്യക്തമായി തന്നെ പറയുന്നു. അതിന്റെ തുടര്‍ച്ചയായി പല ഭരണവകുപ്പുകളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുവരുന്നു. ലോകത്തില്‍ നിന്നാകെ പ്രശംസപിടിച്ചുപറ്റിയതാണു്, കേരളത്തിലെ ഐടി @ സ്കൂള്‍ പദ്ധതി. കേരളത്തിലെ വിദ്യാര്‍ത്ഥി-അദ്ധ്യാപക സമൂഹത്തെ ശാക്തീകരിക്കുന്നതില്‍ പ്രസ്തുത പദ്ധതി നിര്‍ണ്ണായക സേവനമാണു് നല്‍കുന്നതു്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷഅഠിതമാണെന്നതാണു്, ഐടി @ സ്കൂള്‍ പദ്ധതിയുടെ പ്രധാന ഗുണം. ഇതിലൂടെയൊക്കെ ലോകത്തിലെ തന്നെ ഒരു പ്രധാന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കേന്ദ്രമായി കേരളം മാറിയിട്ടുണ്ടു്. കേരളത്തിലെ വിവരസാങ്കേതികരംഗത്തെ സ്ഥാപനങ്ങളും, തൊഴിലാളികളും സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തിലൂടെ നല്ല സാങ്കേതിക മേന്‍മ കൈവരിച്ചിട്ടുണ്ടു്. ഇതു് കേരളത്തിലെ സോഫ്റ്റ്‌വെയര്‍ വ്യവസായത്തിനു് വളരെ സഹായമായി വര്‍ത്തിക്കുന്ന ഒരു ഘടകമാണു്. കേരളത്തില്‍ തന്നെ ലഭ്യമായ സാങ്കേതിക കഴിവും, സ്വതന്ത്ര സോഫ്റ്റുവെയറും ഉപയോഗിക്കാന്‍ തയ്യാറായാല്‍ ബഹുരാഷ്ട്ര കുത്തകകളിലുള്ള സ്ഥായിയായ ആശ്രിതത്വം ഒഴിവാക്കാം എന്നു് ഇതിലൂടെ കേരളം തെളിയിച്ചതാണു്.

കേരളത്തിലെ ആരോഗ്യകരമായ വിവരസാങ്കേതികത്തെ തകര്‍ക്കുന്ന കേരളാ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കാന്‍ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം കേരള ജനതയോടു് ആഹ്വാനംചെയ്യുന്നു.

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം

അംഗത്വ അപേക്ഷ

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം അംഗത്വത്തിനായുള്ള അപേക്ഷാ ഫോം ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം, ഒരാമുഖം

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം 2008 ഡിസംബര്‍ 21-ആം തീയതി എറണാകുളത്തു് നരേഷ്‌പാല്‍ സെന്ററില്‍ ചേര്‍ന്ന സ്വതന്ത്ര വിജ്ഞാന പ്രവര്‍ത്തകരുടേയും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തൊഴിലാളികളുടേയും, ഉപയോക്താക്കളുടേയും, യോഗത്തിലാണു് രൂപീകൃതമായതു്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നു് എത്തിച്ചേര്‍ന്ന 60 പേരാണു് യോഗത്തില്‍ പങ്കെടുത്തതു്. അറിവിന്റെ സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം, ആധുനിക സാങ്കേതിക വിദ്യകളിന്‍മേല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വം ഇല്ലാതാക്കുക, സൈബര്‍ സ്പേസു് പോലുള്ള വിവര സങ്കേതങ്ങളില്‍ സാമൂഹ്യ കാഴ്ചപാടോടെ ഇടപെടുക, വിവരാധിഷ്ഠിത വ്യവസായങ്ങളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.21 പേരടങ്ങിയ സംഘാടക സമിതിക്കു് രൂപം നല്‍കപ്പെട്ടു.

കേരളത്തിലെ 14 ജില്ലകളില്‍ ജില്ലാ ഘടകങ്ങള്‍ രൂപീകരിക്കപ്പെട്ടു. അറിവിന്റെ സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനം, വിവര വിടവു് നികത്തുക തുടങ്ങിയവ ലക്ഷ്യം വെച്ചു് അവ പ്രവര്‍ത്തിച്ചു് വരുന്നു.


സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ (FSMI)-യുടെ സ്ഥാപകാംഗമാണു്.

ഇന്റര്‍നെറ്റു് സ്വാതന്ത്ര്യം ഉറപ്പാക്കുക

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് വെബ്സൈറ്റുകളില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിക്കുവാന്‍ ഇവിടെ അമര്‍ത്തുക

സോഫ്റ്റ്‌ വെയര്‍ സ്വാതന്ത്ര്യ ദിനഘോഷവുമായി (സെപ്. 17 2011) ബന്ധപ്പെട്ട്‌ ഡി എ കെ എഫ് ജില്ലാ കമ്മിറ്റികള്‍ നടത്തുന്ന പരിപാടികള്‍

  • കൊല്ലം സെപ്റ്റംബര്‍ 17 - ചന്ദന തോപ്പ് ഐ ടി ഐ യില്‍ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ക്ലാസ്
  • കോട്ടയം സെപ്റ്റംബര്‍ 17 - ഏറ്റുമാനൂര്‍ യുനിട്ട് ഉത്ഘാടനം , ആര്‍ ഐ ടി യില്‍ യുനിട്ട് ഉത്ഘാടനവും സെമിനാറും
  • കോഴിക്കോട് സെപ്റ്റംബര്‍ 19 യു ഐ ഡി സെമിനാറും ജില്ലാ കണ്‍ വെന്ഷനും
  • പത്തനംതിട്ട സെപ്റ്റംബര്‍ 19 - പത്തനംതിട്ട മുസല്യാര്‍ എന്‍ജിനീയരിംഗ് കോളേജില്‍ വെച്ചു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാചരണവും ക്യാമ്പസ് ചാപ്റ്റര്‍ ഉത്ഘാടനവും
  • പാലക്കാട്‌ സെപ്റ്റംബര്‍ 19 - എന്‍ എസ് എസ് കോളേജില്‍ സെമിനാര്‍ ( സംസ്ഥാന തല
  • തിരുവനന്തപുരം സെപ്റ്റംബര്‍ 20 & 21 -പു ക സ യ്ക് വേണ്ടി ദ്വിദിന ഐ ടി ശില്പശാല
  • കാസര്ഗോഡ് സെപ്റ്റംബര്‍ 20 - കാഞ്ഞങ്ങാട്ട് മഹാകവി പി സ്മാരകത്തില്‍ വച്ച് സെമിനാര്‍
  • തൃശൂര്‍ സെപ്റ്റംബര്‍ 22 തൃശൂര്‍ എന്ജിനീയറിംഗ് കോളേജില്‍ മലയാളം വിക്കി സെമിനാര്‍
  • കണ്ണൂര്‍ സെപ്റ്റംബര്‍ 24 യു ഐ ഡി സെമിനാര്‍ സയന്‍സ് പാര്‍ക്കില്‍
  • വയനാട് സെപ്റ്റംബര്‍ 24 - കല്പ്പെട്ട മേരി മാതാ കോളേജില്‍ വിക്കി ക്ലാസ്
  • എറണാകുളം വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണ യാത്ര സെപ്റ്റംബര്‍ 22 - 23, കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ സ്വതന്ത്ര സൊഫ്റ്റ്‌വെയര്‍ ടൂളുകളുടെ സെമിനാര്‍ പരമ്പര 19 - 24.
  • ആലപ്പുഴ സെപ്റ്റംബര്‍ 26 - എസ് എന്‍ കോളേജ് ചേര്‍ത്തല യില്‍ സെമിനാറും പരിശീലനവും (സംസ്ഥാന തല സമാപനം)
  • ഇടുക്കി എന്ജിനീയറിംഗ് കോളേജില്‍ സെമിനാര്‍ ( തീയതി തീരുമാനിച്ചിട്ടില്ല)

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം 2011 റിപ്പോര്‍ട്ട്


രേഖകള്‍

സംഘടന

സൌഹൃദ സംഘടനകള്‍/സ്ഥാപനങ്ങള്‍

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍-സ്വതന്ത്ര വിജ്ഞാന സംഘടനാ ചരിത്രം

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതിന്റെ വിജയ ഗാഥകള്‍

പോസ്റ്റ്ഗ്രേ-എസ്‌ക്യൂഎല്‍ RDBMS ഉപയോഗിച്ചുള്ള വിവരാധിഷ്ഠിത സംവിധാനങ്ങള്‍

  • കേരള ലോട്ടറി മാനേജ്മെന്റ് സംവിധാനം
  • റേഷന്‍ കാര്‍ഡ് ഡാറ്റ
  • സംഘമിത്ര, സഹകരണ ബാങ്കുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബാങ്കിങ്ങ് സംവിധാനം.
  • സ്മാര്‍ട് അസറ്റ് (വെബ്ബ് അധിഷ്ഠിത ആസ്തി കൈകാര്യ സംവിധാനം), ബി. എസ്. എന്‍. എല്‍, എറണാകുളം
  • പ്രജാശക്തി ഇആര്‍പി
  • ബെന്‍സ് ഓട്ടോമൊബൈല്‍സ് അഖിലേന്ത്യാ ഇന്‍വെന്ററി സംവിധാനം.
  • കളക്ഷന്‍ മാനേജ്മെന്റ് സംവിധാനം (മൊബൈല്‍/ലാന്റ് ഫോണ്‍ ബില്‍ ഡാറ്റ അടക്കം)
"http://www.dakf.in/index.php?title=%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
Powered by MediaWiki