DAKF

DAKF WEBSITE

ആമുഖം

സ്വതന്ത്ര വിജ്ഞാന പ്രവർത്തകരും, സ്വതന്ത്ര സോഫ്റ്റ്‌വെയർ തൊഴിലാളികളും ചേർന്ന് 2008 ഡിസംബർ 21-ആം തീയതി എറണാകുളത്തു് വെച്ച് രൂപീകരീച്ച ഒരു കൂട്ടായ്മയാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം. അറിവിന്റെ സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം, ആധുനിക സാങ്കേതിക വിദ്യകളിൻമേൽ സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വം ഇല്ലാതാക്കുക, സൈബർ സ്പേസു് പോലുള്ള വിവര സങ്കേതങ്ങളിൽ സാമൂഹ്യ കാഴ്ചപാടോടെ ഇടപെടുക, വിവരാധിഷ്ഠിത വ്യവസായങ്ങളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF). രണ്ടിലേറെ വർഷങ്ങളിലെ ചർച്ചകൾക്കും വിവിധ തലത്തിലുള്ള പ്രവർത്തനങ്ങൾക്കും ശേഷം ഔപചാരികമായ ഉദ്ഘാടനവും പ്രഥമ സംസ്ഥാന സമ്മേളനവും 2011 മാർച്ച് 19 ന് കോട്ടയത്ത് നടന്നു.

ലക്ഷ്യം

അറിവ് ആരുടെയും കുത്തകയല്ല. മറിച്ച് അത് തലമുറകളായി കൈമാറി വരുന്നതാണ്. ഇത് മൂടിവെക്കാനോ സ്വന്തമാക്കി കയ്യടക്കിവെക്കാനോ ആര്ക്കും അവകാശമില്ല. വിജ്ഞാനം സ്വതന്ത്രമാണ്. വിജ്ഞാനത്തിന്റെ ഉടമസ്ഥാവകാശം അത് സമൂഹത്തിനുള്ളതാണ് .അങ്ങനെ നിലനിൽക്കുന്നു എന്ന് ഉറപ്പാക്കാനായി പരിശ്രമിക്കുക. . ഈ ലക്ഷ്യത്തോടെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ശില്പശാലകളും വിക്കിപീഡിയ പഠനശിബിരങ്ങളും വിവിധ ജില്ലകലിൽ ഡി.എ.കെ.എഫ്. നടത്തിയിട്ടുണ്ട്.

പ്രവർത്തനങ്ങൾ

വിജ്ഞാന സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപനം എന്നിവ ലക്ഷ്യം വെച്ച് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
  • സ്വതന്ത്ര സോഫ്റ്റ്‌വെയർ ശില്പശാലകൾ
  • സ്വതന്ത്ര സോഫ്റ്റ്‌വെയർ
  • മലയാളം കംപ്യൂട്ടിങ്ങ് സെമിനാറുകൾ
  • വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മറ്റ് സെമിനാറുകൾ
  • സ്വതന്ത്ര സോഫ്റ്റ്‌വെയർ കമ്മ്യൂണിറ്റി പ്രൊജക്റ്റുകൾ
  • സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ യാത്ര
  • പൊതു പണം മുടക്കുന്ന പ്രൊജക്റ്റുകൾ
  • സ്വതന്ത്ര സോഫ്റ്റുവെയറിലാക്കാനുള്ള ഇടപെടലുകൾ
  • മലയാളം വിക്കി ശില്പശാലകൾ
  • സോഫ്റ്റ്‌വെയർ സ്വതന്ത്ര്യ ദിനാചരണം - എല്ലാ ജില്ലകളിലും സെമിനാറുകൽ
  • വിക്കി പരിചയം
  • സ്വതന്ത്ര സോഫ്റ്റ്‌വെയർ ഗ്രൂപ്പ് രൂപീകരണം മുതലായ പരിപാടികൾ

DAKF Office Bearers

K Anvar sadath (President)
J Muhammed Siyad (Vice President)
Richard Scaria (Vice President)
Magi Y V (Vice President)
Prapu Premnath (Vice President)
T Gopakumar (General Secretary)
K S Hirosh Kumar (Joint Secretary)
K V Anilkumar (Joint Secretary)
Biju S B (Joint Secretary)
Dhanya (Joint Secretary)
Dr. Sumesh Divakaran (Treasurer)

DAKF Executive Committee

K Anvar sadath (President), J Muhammed Siyad (Vice President), Richard Scaria (Vice President), Magi Y V (Vice President), Prapu Premnath (Vice President),
T Gopakumar (General Secretary), K S Hirosh Kumar (Joint Secretary), K V Anilkumar (Joint Secretary), Biju S B (Joint Secretary), Dhanya (Joint Secretary),
Dr. Sumesh Divakaran (Treasurer), Dr. Jiju P Alex, Dr. Asharaf, Dr. Baby, Dr. Ratheesh kumar, Dr. Raghu, Adv. T K Sujith, Dr. Deepa Gopinath, Harilal, P S Rajasekharan, Vimalkumar, Tony Antony, Harold Nicolson, Joshy C L, Dr. Thajudeen Ahmmed, Prasad Mathew, C S Manoj, Dr. Lejeesh, M G Sureshkumar, Mahesh kumar, Dr. Sunil kumar, V Santhosh, Pradeep Kumar, K P Saritha, Dr. Thara, P R Shaji, Jayaraj, Jamsheer Basheer, Rajeev Krishnan, Dr. Anu Gopinath,
Dr. Jayachandran,