‘അറിവിന്റെ കുത്തകവത്ക്കരണവും വിദ്യാഭ്യാസ മേഖലയും’ സെമിനാർ

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ,  ‘അറിവിന്റെ കുത്തകവത്ക്കരണവും വിദ്യാഭ്യാസ മേഖലയും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. മാർച്ച്‌ 3 ന്‌ ഉച്ചയ്ക്ക്‌ 12 മണിക്ക്‌ നടക്കുന്ന സെമിനാർ ശ്രീ ടി.വി രാജേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ശിവഹരി നന്ദകുമാർ വിഷയം അവതരിപ്പിച്ച്‌ സംസാരിക്കും. കണ്ണൂർ സർവകലാശാലാ എക്സാം കൺട്രോളർ ഡോ പി ബാബു ആന്റോ, കണ്ണൂർ ഗവ.എഞ്ചിനീയറിംഗ്‌ കോളേജ്‌ പ്രിൻസിപ്പാൾ ഡോ കെ ശ്രീകുമാർ എന്നിവർ സംസാരിക്കും.