സാമൂഹ്യ മാധ്യമങ്ങളും വ്യക്തി വിവരങ്ങളുടെ ചോർച്ചയും: ചർച്ച

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം-കോട്ടയം മേഖലയും, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തും സംയുക്തമായി “സാമൂഹ്യ മാധ്യമങ്ങളും വ്യക്തി വിവരങ്ങളുടെ ചോർച്ചയും” എന്ന വിഷയത്തിൽ 3 മെയ് 2018 വൈകിട്ടു 5 മണിക്ക് പരിഷത്തു ഭവനിൽ (കോട്ടയം) വെച്ച് സംവാദം സംഘടിപ്പിക്കുന്നു. അഡ്വക്കേറ്റ് അനിൽ കുമാർ, ശ്രീ പ്രതീഷ് പ്രകാശ് (സീനിയർ റിസർച്ച് അസ്സോസിയേറ്റ്, സി-ഡിറ്റ്, തിരുവനന്തപുരം), ശ്രീ. സനോജ് (സെക്രെട്ടറി, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്-കോട്ടയം മേഖല) എന്നിവർ ചർച്ചകൾ നയിക്കുന്നു.

DAKF കണ്ണൂർ  ജില്ലാകൺവെൻഷൻ

അറിവിന്റെ കുത്തകവത്ക്കരണത്തിനെതിരെ ഒരുമിക്കുക‘ എന്ന സന്ദേശമുയർത്തി സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം കണ്ണൂർ ജില്ലാ കൺവെൻഷൻ മാർച്ച്‌ 3 ന്‌ നടക്കും. കണ്ണൂർ സർവകലാശാലാ ചെറുശ്ശേരി ഹാളിൽ നടക്കുന്ന കൺവെൻഷൻ രാവിലെ 10 ന്‌ ശ്രീ കെ.കെ രാഗേഷ്‌ എം.പി ഉദ്ഘാടനം ചെയ്യും. ഡി.എ.കെ.എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ശിവഹരി നന്ദകുമാർ, സംസ്ഥാന എക്സിക്യുട്ടീവ്‌ കമ്മിറ്റിയംഗം ശ്രീ.ടി ഗോപകുമാർ എന്നിവർ പങ്കെടുക്കും. കൺവെൻഷനിൽ ജില്ലയിലെ വിവിധ ഏരിയാകളിൽ നിന്നായി തെരഞ്ഞെടുത്ത പ്രൊഫഷണൽ മേഖലയിൽ പ്രവർത്തിക്കുന്നവർ, വിദ്യാർത്ഥികൾ, അധ്യാപകർ,  പുതുതലമുറ എഴുത്തുകാർ ഉൾപ്പടെയുള്ള 180 പേരാണ്‌ പ്രതിനിധികൾ.