ഇടുക്കി ജില്ലാ സമ്മേളനം

രാവിലെ 11 മണിക്ക്‌ എൻ.ജി.ഒ. യൂണിയൻ ഹാൾ, തൊടുപുഴയിൽ പ്രസിഡന്റ്‌ സ. വി. പി. ജോയിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ജോയിന്റ്‌ സെക്രട്ടറി സ. ജിജോ എം. തോമസ്‌ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ. യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ്‌ സ. കെ. പി. മേരി സമ്മേളനം ഉത്ഘാടനം ചെയ്തു. ഇന്നത്തെ സാഹചര്യത്തിൽ സംഘടന ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കൃത്യമായി പ്രതിപാദിക്കുന്നതായിരുന്നു ഉത്ഘാടന പ്രസംഗം.

ജില്ലാ സെക്രട്ടറി സ. പി.ആർ. ഷാജി പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന നിർവ്വാഹകസമിതി അംഗം സ. ഹരിലാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.  Continue reading

DAKF കണ്ണൂർ  ജില്ലാകൺവെൻഷൻ

അറിവിന്റെ കുത്തകവത്ക്കരണത്തിനെതിരെ ഒരുമിക്കുക‘ എന്ന സന്ദേശമുയർത്തി സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം കണ്ണൂർ ജില്ലാ കൺവെൻഷൻ മാർച്ച്‌ 3 ന്‌ നടക്കും. കണ്ണൂർ സർവകലാശാലാ ചെറുശ്ശേരി ഹാളിൽ നടക്കുന്ന കൺവെൻഷൻ രാവിലെ 10 ന്‌ ശ്രീ കെ.കെ രാഗേഷ്‌ എം.പി ഉദ്ഘാടനം ചെയ്യും. ഡി.എ.കെ.എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ശിവഹരി നന്ദകുമാർ, സംസ്ഥാന എക്സിക്യുട്ടീവ്‌ കമ്മിറ്റിയംഗം ശ്രീ.ടി ഗോപകുമാർ എന്നിവർ പങ്കെടുക്കും. കൺവെൻഷനിൽ ജില്ലയിലെ വിവിധ ഏരിയാകളിൽ നിന്നായി തെരഞ്ഞെടുത്ത പ്രൊഫഷണൽ മേഖലയിൽ പ്രവർത്തിക്കുന്നവർ, വിദ്യാർത്ഥികൾ, അധ്യാപകർ,  പുതുതലമുറ എഴുത്തുകാർ ഉൾപ്പടെയുള്ള 180 പേരാണ്‌ പ്രതിനിധികൾ.

സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത വിദ്യാഭ്യാസം വ്യാപിപ്പിക്കണം: ഡിഎകെഎഫ്

പത്തനംതിട്ട: ഹയർസെക്കൻഡറി തലത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത വിദ്യാഭ്യാസം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് ഡിഎകെഎഫ് ജില്ലാ കൺവൻഷൻ പ്രമേയത്തിൽ ചണ്ടിക്കാട്ടി. ജില്ലയിലെ വിക്കിപീഡിയ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും പ്രാദേശിക ചരിത്ര രചന ഉൾപ്പടെയുള്ളവയ്ക്ക് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനും കൺവൻഷൻ തീരുമാനിച്ചു.

DAKF Pathanamthitta convention

കടപ്പാട്: ദേശാഭിമാനി ദിനപത്രം, 17 ഫെബ്രുവരി 2018