സാമൂഹ്യ മാധ്യമങ്ങളും വ്യക്തി വിവരങ്ങളുടെ ചോർച്ചയും: ചർച്ച

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം-കോട്ടയം മേഖലയും, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തും സംയുക്തമായി “സാമൂഹ്യ മാധ്യമങ്ങളും വ്യക്തി വിവരങ്ങളുടെ ചോർച്ചയും” എന്ന വിഷയത്തിൽ 3 മെയ് 2018 വൈകിട്ടു 5 മണിക്ക് പരിഷത്തു ഭവനിൽ (കോട്ടയം) വെച്ച് സംവാദം സംഘടിപ്പിക്കുന്നു. അഡ്വക്കേറ്റ് അനിൽ കുമാർ, ശ്രീ പ്രതീഷ് പ്രകാശ് (സീനിയർ റിസർച്ച് അസ്സോസിയേറ്റ്, സി-ഡിറ്റ്, തിരുവനന്തപുരം), ശ്രീ. സനോജ് (സെക്രെട്ടറി, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്-കോട്ടയം മേഖല) എന്നിവർ ചർച്ചകൾ നയിക്കുന്നു.

വ്യക്തിവിവരങ്ങളുടെ ചോർച്ചയും ജനാധിപത്യവും

ടി. ഗോപകുമാർ 
കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന പൊളിറ്റിക്കൽ കൺസൾട്ടൻസി കമ്പനി വൻതോതിൽ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി എന്ന വാർത്തയുണ്ടാക്കിയ ആശങ്ക ഏറെ ഗൗരവമുള്ളതാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ, വിശിഷ്യാ ഫെയ്സ്ബുക്കിലൂടെ, അതിന്റെ ഉപയോക്താക്കളുടെ വ്യക്തിവിവരം ചോർത്തി, അതുവഴി അവരെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാൻഉപയോഗപ്പെടുത്തുന്നു എന്നത് നമ്മുടേതുപോലുള്ള ഒരു സമൂഹത്തിൽ അധികം പരിചയമുള്ളതല്ല. സാങ്കേതികവിദ്യയുടെ ദുരുപയോഗമോ  വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമേലുള്ള കടന്നാക്രമണമോ മാത്രമായിട്ട് ഇതിനെ ചുരുക്കിക്കാണാനാകില്ല. ആധുനികജനാധിപത്യസങ്കൽപ്പങ്ങളെയും അതിന്റെ ഭാവിയെത്തന്നെയും അട്ടിമറിക്കുന്ന തരത്തിലുള്ള ഒരു വിധ്വംസകപ്രവൃത്തിയാണിത്. Continue reading