സാമൂഹ്യ മാധ്യമങ്ങളും വ്യക്തി വിവരങ്ങളുടെ ചോർച്ചയും: ചർച്ച

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം-കോട്ടയം മേഖലയും, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തും സംയുക്തമായി “സാമൂഹ്യ മാധ്യമങ്ങളും വ്യക്തി വിവരങ്ങളുടെ ചോർച്ചയും” എന്ന വിഷയത്തിൽ 3 മെയ് 2018 വൈകിട്ടു 5 മണിക്ക് പരിഷത്തു ഭവനിൽ (കോട്ടയം) വെച്ച് സംവാദം സംഘടിപ്പിക്കുന്നു. അഡ്വക്കേറ്റ് അനിൽ കുമാർ, ശ്രീ പ്രതീഷ് പ്രകാശ് (സീനിയർ റിസർച്ച് അസ്സോസിയേറ്റ്, സി-ഡിറ്റ്, തിരുവനന്തപുരം), ശ്രീ. സനോജ് (സെക്രെട്ടറി, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്-കോട്ടയം മേഖല) എന്നിവർ ചർച്ചകൾ നയിക്കുന്നു.

Data breaching by Social Media companies

കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന പൊളിറ്റിക്കല്‍ കണ്‍സള്‍ടന്‍സി കമ്പനി സാമൂഹ്യമാധ്യമങ്ങളിലൂടെ, വിശിഷ്യാ ഫെയ്സ്‌ബുക്കിലൂടെ, അതിന്റെ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി, അത് ഉപയോക്താക്കളുടെ സ്വതന്ത്രചിന്താശേഷിയെ ദുര്‍ബലപ്പെടുത്തുവാനും അതുവഴി അവരെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുവാനും ഉപയോഗപ്പെടുത്തുന്നു എന്ന വാര്‍ത്ത ഏറെ ആശങ്കാജനകമാണ്. സാങ്കേതികവിദ്യയുടെ ദുരുപയോഗമോ,  വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് മേലുള്ള കടന്നാക്രമണം മാത്രമായിട്ട് ഇതിന് ചുരുക്കിക്കാണരുത്. ആധുനികജനാധിപത്യസങ്കല്പങ്ങളെയും അതിന്റെ ഭാവിയെ തന്നെയും അട്ടിമറിക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയാണിത്. Continue reading

സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

8 ഏപ്രില്‍ 2018, ഞായറാഴ്ച DAKF സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കെ ജി ഒ എ തൃശൂർ ജില്ലാ കമ്മിററി ഒാഫീസിൽ വച്ച് കൂടുന്നു. തൃശൂർ റൗണ്ടിൻെറ വടക്ക് പടിഞ്ഞാറ് മൂലയിൽ നിന്ന് 200 മീററർ ദുരം ഷൊർണ്ണൂർ റോഡിലാണ് KGOA ഓഫീസ്. രാവിലെ 10മണിക്ക് കമ്മിറ്റി ആരംഭിക്കും.

ശക്തമായ വിവരസംരക്ഷണനിയമം നടപ്പിലാക്കണം

ലക്ഷക്കണക്കിന് ഫെയ്സ്‌ബുക്‍ ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പ്രൊഫൈലിങ്ങ് നടത്തിയതിന്റെ പേരില്‍ കണ്‍സല്‍ടിങ്ങ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ഉള്‍പ്പെട്ട വിവാദത്തിന്റെ അലയൊലികള്‍ ഇന്ത്യയിലുമെത്തി. കയ്യും കണക്കുമില്ലാതെ ഉപയോക്താക്കളുടെ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിക്കുന്ന ഫെയ്സ്‌ബുക്കിനെപ്പോലെയുള്ള കമ്പനികളുടെ വാണിജ്യമാതൃകയുടെ അപായസാധ്യതകളാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ ഇന്ത്യാക്കാരുടെയും വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് അടിയന്തരമായി വിവരസംരക്ഷണനിയമം നടപ്പിലാക്കണമെന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF) സംസ്ഥാന പ്രസിഡന്റ് ഡോ. എ. സാബുവും ജനറൽ സെക്രട്ടറി ടി. ഗോപകുമാറും ആവശ്യപ്പെട്ടു. Continue reading

സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത വിദ്യാഭ്യാസം വ്യാപിപ്പിക്കണം: ഡിഎകെഎഫ്

പത്തനംതിട്ട: ഹയർസെക്കൻഡറി തലത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത വിദ്യാഭ്യാസം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് ഡിഎകെഎഫ് ജില്ലാ കൺവൻഷൻ പ്രമേയത്തിൽ ചണ്ടിക്കാട്ടി. ജില്ലയിലെ വിക്കിപീഡിയ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും പ്രാദേശിക ചരിത്ര രചന ഉൾപ്പടെയുള്ളവയ്ക്ക് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനും കൺവൻഷൻ തീരുമാനിച്ചു.

DAKF Pathanamthitta convention

കടപ്പാട്: ദേശാഭിമാനി ദിനപത്രം, 17 ഫെബ്രുവരി 2018