വിക്കിപീഡിയ പരിശീലനം

സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണത്തിന്റെ ഭാഗമായി സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും, KITE (ഐടി@സ്‌കൂൾ) സംയുക്തമായി വിക്കിപീഡിയ പരിശീലനം കോട്ടയത്ത് 30 സെപ്റ്റംബർ, ഞായർ ഉച്ചക്ക് 2 മണിക്ക് വയസ്‌കര കുന്നിലുള്ള KITE ഓഫീസിൽ വെച്ച് നടത്തുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ www.dakf.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന. പരിശീലനത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം,

സാമൂഹ്യ മാധ്യമങ്ങളും വ്യക്തി വിവരങ്ങളുടെ ചോർച്ചയും: ചർച്ച

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം-കോട്ടയം മേഖലയും, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തും സംയുക്തമായി “സാമൂഹ്യ മാധ്യമങ്ങളും വ്യക്തി വിവരങ്ങളുടെ ചോർച്ചയും” എന്ന വിഷയത്തിൽ 3 മെയ് 2018 വൈകിട്ടു 5 മണിക്ക് പരിഷത്തു ഭവനിൽ (കോട്ടയം) വെച്ച് സംവാദം സംഘടിപ്പിക്കുന്നു. അഡ്വക്കേറ്റ് അനിൽ കുമാർ, ശ്രീ പ്രതീഷ് പ്രകാശ് (സീനിയർ റിസർച്ച് അസ്സോസിയേറ്റ്, സി-ഡിറ്റ്, തിരുവനന്തപുരം), ശ്രീ. സനോജ് (സെക്രെട്ടറി, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്-കോട്ടയം മേഖല) എന്നിവർ ചർച്ചകൾ നയിക്കുന്നു.