സാമൂഹ്യ മാധ്യമങ്ങളും വ്യക്തി വിവരങ്ങളുടെ ചോർച്ചയും: ചർച്ച

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം-കോട്ടയം മേഖലയും, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തും സംയുക്തമായി “സാമൂഹ്യ മാധ്യമങ്ങളും വ്യക്തി വിവരങ്ങളുടെ ചോർച്ചയും” എന്ന വിഷയത്തിൽ 3 മെയ് 2018 വൈകിട്ടു 5 മണിക്ക് പരിഷത്തു ഭവനിൽ (കോട്ടയം) വെച്ച് സംവാദം സംഘടിപ്പിക്കുന്നു. അഡ്വക്കേറ്റ് അനിൽ കുമാർ, ശ്രീ പ്രതീഷ് പ്രകാശ് (സീനിയർ റിസർച്ച് അസ്സോസിയേറ്റ്, സി-ഡിറ്റ്, തിരുവനന്തപുരം), ശ്രീ. സനോജ് (സെക്രെട്ടറി, കേരള ശാസ്‌ത്ര സാഹിത്യ പരിഷത്-കോട്ടയം മേഖല) എന്നിവർ ചർച്ചകൾ നയിക്കുന്നു.

DAKF State Convention 2018

DAKF State Convention held at PWD Guest House Auditorium, Thaikaud, Thiruvananthapuram on 10 March 2018.

Member of Parliament Sri. A. Sampath inaugurated the DAKF State Convention.

Sri. Prabir Purkayastha, President, Free Software Movement of India addresses to the DAKF State Convention.

Kiran Chandra, Free Software Movement of India General Secretary.

Participants from all districts of Kerala.

 

അ മാസിക പ്രകാശനം

DAKF മാസിക ‘അ’ ജനുവരി-മാർച്ച് ലക്കം സംസ്ഥാന കൺവെൻഷനോട് അനുബന്ധിച്ചു പ്രകാശിപ്പിച്ചു. ഫ്രീ സോഫ്റ്റ് വെയർ മൂവ്മെന്റ് ഓഫ് ഇൻഡ്യ പ്രസിഡന്റ് പ്രബീർ പുർകായസ്ഥ അഡ്വ. സമ്പത്ത് എം.പി യിൽ നിന്ന് ഏറ്റു വാങ്ങുന്നു.

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംസ്ഥാന കൺവെൻഷൻ തിരുവനന്തപുരത്ത്

അറിവിനെ കുത്തകയാക്കാൻ കമ്പോളശക്തികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ, അറിവിന്റെ ജനാധിപത്യവത്കരണത്തിനായി പ്രവർത്തിക്കുന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF) സംസ്ഥാന കൺവെൻഷൻ മാർച്ച് 10 നു തിരുവനന്തപുരത്തു നടക്കും. തിരുവനന്തപുരം PWD റെസ്റ്റ് ഹൗസിൽ രാവിലെ 10 ന് അഡ്വ.എ. സമ്പത്ത് എംപി., കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫ്രീ സോഫ്റ്റ് വെയർ മൂവ്മെന്റ് ഓഫ് ഇൻഡ്യ പ്രസിഡന്റ് പ്രബീർ പുർകായസ്ഥയും ജനറൽ സെക്രട്ടറി കിരൺ ചന്ദ്രയും സംസാരിക്കും. Continue reading

Seminar on Automation in Cyber Security

DAKF ന്റെ സംസ്ഥാന സമ്മേളനവുമായിബന്ധപ്പെട്ടുകൊണ്ട്, എറണാകുളം ജില്ലാ കമ്മറ്റിയും IT ജീവനക്കാരുടെ കൂട്ടായ്മയായ Progressive Techies സും സംയുക്തമായി Infopark-ൽ സെമിനാർ സംഘടിപ്പിക്കുന്നു.

വിഷയം: Automation in Cyber Security

Venue: MP hall, Thapasya Building, Infopark Campus, Kakkand.
Date: 09-March-2018, Time:2.30 PM

‘അറിവിന്റെ കുത്തകവത്ക്കരണവും വിദ്യാഭ്യാസ മേഖലയും’ സെമിനാർ

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ,  ‘അറിവിന്റെ കുത്തകവത്ക്കരണവും വിദ്യാഭ്യാസ മേഖലയും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. മാർച്ച്‌ 3 ന്‌ ഉച്ചയ്ക്ക്‌ 12 മണിക്ക്‌ നടക്കുന്ന സെമിനാർ ശ്രീ ടി.വി രാജേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ശിവഹരി നന്ദകുമാർ വിഷയം അവതരിപ്പിച്ച്‌ സംസാരിക്കും. കണ്ണൂർ സർവകലാശാലാ എക്സാം കൺട്രോളർ ഡോ പി ബാബു ആന്റോ, കണ്ണൂർ ഗവ.എഞ്ചിനീയറിംഗ്‌ കോളേജ്‌ പ്രിൻസിപ്പാൾ ഡോ കെ ശ്രീകുമാർ എന്നിവർ സംസാരിക്കും.

DAKF കണ്ണൂർ  ജില്ലാകൺവെൻഷൻ

അറിവിന്റെ കുത്തകവത്ക്കരണത്തിനെതിരെ ഒരുമിക്കുക‘ എന്ന സന്ദേശമുയർത്തി സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം കണ്ണൂർ ജില്ലാ കൺവെൻഷൻ മാർച്ച്‌ 3 ന്‌ നടക്കും. കണ്ണൂർ സർവകലാശാലാ ചെറുശ്ശേരി ഹാളിൽ നടക്കുന്ന കൺവെൻഷൻ രാവിലെ 10 ന്‌ ശ്രീ കെ.കെ രാഗേഷ്‌ എം.പി ഉദ്ഘാടനം ചെയ്യും. ഡി.എ.കെ.എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ശിവഹരി നന്ദകുമാർ, സംസ്ഥാന എക്സിക്യുട്ടീവ്‌ കമ്മിറ്റിയംഗം ശ്രീ.ടി ഗോപകുമാർ എന്നിവർ പങ്കെടുക്കും. കൺവെൻഷനിൽ ജില്ലയിലെ വിവിധ ഏരിയാകളിൽ നിന്നായി തെരഞ്ഞെടുത്ത പ്രൊഫഷണൽ മേഖലയിൽ പ്രവർത്തിക്കുന്നവർ, വിദ്യാർത്ഥികൾ, അധ്യാപകർ,  പുതുതലമുറ എഴുത്തുകാർ ഉൾപ്പടെയുള്ള 180 പേരാണ്‌ പ്രതിനിധികൾ.