സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സംസ്ഥാന കൺവെൻഷൻ തിരുവനന്തപുരത്ത്

അറിവിനെ കുത്തകയാക്കാൻ കമ്പോളശക്തികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ, അറിവിന്റെ ജനാധിപത്യവത്കരണത്തിനായി പ്രവർത്തിക്കുന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF) സംസ്ഥാന കൺവെൻഷൻ മാർച്ച് 10 നു തിരുവനന്തപുരത്തു നടക്കും. തിരുവനന്തപുരം PWD റെസ്റ്റ് ഹൗസിൽ രാവിലെ 10 ന് അഡ്വ.എ. സമ്പത്ത് എംപി., കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫ്രീ സോഫ്റ്റ് വെയർ മൂവ്മെന്റ് ഓഫ് ഇൻഡ്യ പ്രസിഡന്റ് പ്രബീർ പുർകായസ്ഥയും ജനറൽ സെക്രട്ടറി കിരൺ ചന്ദ്രയും സംസാരിക്കും.

സമൂഹപുരോഗതിക്കും തൊഴിലാളികളുടെ വൈദഗ്ധ്യവികാസത്തിനും തടസ്സമാകുന്ന വിധത്തിൽ ബൗദ്ധികസ്വത്തവകാശനിയമങ്ങളും തൊഴിൽ നിയമങ്ങളും അട്ടിമറിക്കുന്ന ഭരണകൂടനീക്കങ്ങൾ കൺവൻഷൻ ചർച്ചചെയ്യും. വിവരസാങ്കേതികവിദ്യാസംവിധാനങ്ങളുടെ നിയന്ത്രണം കുത്തകവത്ക്കരിക്കാൻ നടക്കുന്ന പുതിയ നീക്കങ്ങൾ ജനാധിപത്യവത്കരണത്തിലുടെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്കു കൺവൻഷൻ രൂപം നല്കും.

കൂട്ടായ്മയിൽ അധിഷ്ഠിതമായ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം ഏറെ പ്രസക്തമായിരിക്കുന്ന ഇക്കാലത്ത് ആരോഗ്യം, വിദ്യാഭ്യാസം, ഭരണനിർവ്വഹണം, വ്യാപാരം, സാമ്പത്തികവിനിമയം, കല, സംസ്കാരം, കൃഷി, വുവസായം തുടങ്ങിയ എല്ലാ മേഖലയിലും അതിന്റെ പ്രയോഗം വ്യാപിപ്പിക്കാനുള്ള കർമ്മപദ്ധതികളും കൺവൻഷൻ ചർച്ച ചെയ്യും.

200 പ്രതിനിധികൾ പങ്കെടുക്കുന്ന കൺവൻഷൻ വൈകിട്ടു നാലിനു സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *