ഇടുക്കി ജില്ലാ സമ്മേളനം

രാവിലെ 11 മണിക്ക്‌ എൻ.ജി.ഒ. യൂണിയൻ ഹാൾ, തൊടുപുഴയിൽ പ്രസിഡന്റ്‌ സ. വി. പി. ജോയിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ജോയിന്റ്‌ സെക്രട്ടറി സ. ജിജോ എം. തോമസ്‌ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ. യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ്‌ സ. കെ. പി. മേരി സമ്മേളനം ഉത്ഘാടനം ചെയ്തു. ഇന്നത്തെ സാഹചര്യത്തിൽ സംഘടന ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കൃത്യമായി പ്രതിപാദിക്കുന്നതായിരുന്നു ഉത്ഘാടന പ്രസംഗം.

ജില്ലാ സെക്രട്ടറി സ. പി.ആർ. ഷാജി പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന നിർവ്വാഹകസമിതി അംഗം സ. ഹരിലാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 

റിപ്പോർട്ടുകാലിന്മേലുള്ള ചർച്ചയിൽ ഡോ. സുമേഷ്‌ ദിവാകരൻ, ശ്രീ വിനോദ്‌ എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക്‌ സ. ഹരിലാലും, സ. പി. ആർ. ഷാജിയും മറുപടി പറഞ്ഞു.

തുടർന്ന് സോഫ്റ്റ്‌ വെയർ ഫ്രീഡം ലോ സെന്റർ ഇന്ത്യയുടെ ലീഗൽ ഡയറക്ടർ അഡ്വ. പ്രശാന്ത്‌ സുഗുണൻ “ആധാറും സ്വകാര്യതയും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇന്റർനെറ്റിലെ സ്വകാര്യത, നെറ്റ്‌ ന്യൂട്രാലിറ്റി, ഡാറ്റ പ്രൊട്ടെക്‌ഷൻ, പേറ്റന്റ്‌ എന്നീ വിഷയങളും  വിശദീകരിച്ചുകൊണ്ടുള്ള വിജ്ഞാനപ്രതമായ പ്രഭാഷണമായിരുന്നു അഡ്വ. പ്രസാന്ത്‌ സുഗുണൻ നടത്തിയത്‌.

പ്രഭാഷണത്തിന് ശേഷം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്‌ നടന്നു. താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞടുത്തു.

പ്രസിഡന്റ്‌ – ശ്രീമതി. ജുമൈല ബീബി എം. കെ.

വൈസ്‌ പ്രസിഡന്റ്‌ – ഡോ. സംഗീത ജോസ്‌

സെക്രട്ടറി – ഡോ. സുമേഷ്‌ ദിവാകരൻ

ജോയിന്റ്‌ സെക്രട്ടറി – ശ്രീ. ജിജോ എം. തോമസ്‌

ട്രഷറർ – ശ്രീ. സനിൽ ബാബു

അംഗങ്ങൾ:

1. ശ്രീ. വിനോദ്‌ മാത്യു

2. ശ്രീ. ജോയി വി.പി.

3. ശ്രീ. ഷാജി പി.ആർ.

4. ശ്രീ. ശരത്‌ ഇ. എസ്‌.

പുതിയ പ്രസിഡന്റെ അധ്യക്ഷതയിൽ സമ്മേളനം തുടർന്നു. മുൻ ജില്ലാ സെക്രട്ടറി ശ്രീ. പി.ആർ. ഷാജി പ്രമേയങ്ങളുടെ തലക്കെട്ടുകൾ വായിച്ചവതരിപ്പിച്ചു. സമ്മേളനം താഴെ പറയുന്ന പ്രമേയങ്ങൾ അംഗീകരിച്ചു.

(1) ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രത്തിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പ്‌ വരുത്തുക

(2) ആധാറിൽ പൗരന്റെ സ്വകാര്യത ഉറപ്പാക്കുകയും, പൗരാധികാരത്തിന്മേലുള്ള അമിതാധികാര പ്രവണത ഇല്ലാതാക്കുകയും ചെയ്യുക

(3) ശാസ്ത്ര-സാങ്കേതിക മേഖലകളിലെ അന്ധവിശ്വാസ പ്രവണതകളെ തുറന്നു കാട്ടുക

(4) ഇന്ത്യക്ക്‌ സ്വന്തമായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സേർച്ച്‌ എഞ്ചിൻ ഉണ്ടാക്കുക

ജിലയിൽ കട്ടപ്പന, തൊടുപുഴ, അടിമാലി എന്നിവടങ്ങളിൽ മേഘല പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു.

ജില്ലാ സെക്രട്ടറി ഡോ. സുമേഷ്‌ ദിവാകരൻ ഭാവി പരിപാടികൾ അവതരിപ്പിച്ചു. ട്രഷറർ ശ്രീ. സനിൽ ബാബു നന്ദി പറഞ്ഞു. 27 പേർ പങ്കെടുത്ത സമ്മേളനം ഉച്ചക്ക്‌ ശേഷം 2.30 ന്  അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *